മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 കേസുകള്‍ വീണ്ടും ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അമരാവതി ജില്ലയിലാണ് ഒരാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ട് മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുമെന്ന് മന്ത്രി യശോമതി ഠാക്കൂര്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലയളവില്‍ അവശ്യസേവനങ്ങള്‍ക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുളളൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഫെബ്രുവരി 28 വരെ പുണെയിലെ സ്‌കൂളുകളും കോച്ചിങ് സെന്ററുകളും നേരത്തെ അടക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുന്നത്.