ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തില്‍ ആശങ്ക. വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിലെ കണക്കുപ്രകാരം ആയിരത്തിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ടുചെയ്ത ഏക സംസ്ഥാനമാണ് കേരളം (5281). രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 652 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ രാജ്യത്ത് 1,35,926 പേരാണ് ചികിത്സയിലുള്ളത്. ഇത് മൊത്തം രോഗബാധയുടെ 1.25 ശതമാനം മാത്രമാണ്. രാജ്യത്തെ മൊത്തം രോഗബാധിതരില്‍ 45 ശതമാനവും കേരളത്തിലാണ്. 63,961 രോഗികളാണ് കേരളത്തിലുള്ളത്. 26 ശതമാനം പേര്‍ മഹാരാഷ്ട്രയിലും. മറ്റുള്ള സംസ്ഥാനങ്ങളിലെല്ലാംകൂടി 29 ശതമാനവും.
രാജ്യത്ത് പുതുതായി 9309 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 1,08,80,603 ആയി. ഇതുവരെ 1,05,89,230 പേരുടെ രോഗം ഭേദമായി.
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തിനിരക്ക് റിപ്പോര്‍ട്ടുചെയ്ത രാജ്യമാണ് ഇന്ത്യ (97.32). 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒരാള്‍പോലും മരിച്ചിട്ടില്ല.