ഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴര ലക്ഷം പിന്നിട്ടതായി വേള്‍ഡോമീറ്റര്‍. മരണസംഖ്യ 53000 പിന്നിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും, കര്‍ണ്ണാടക, തമിഴ്‌നാട് ,തെലങ്കാന ,കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും രോഗവ്യാപന നിരക്ക് കൂടുതലാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്.
ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം കോവിഡ് സാഹചര്യം വിലയിരുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയ പാര്‍ലമെന്ററി സമിതി കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി രോഗവ്യാപനം അവലോകനം ചെയ്യും. പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിലെ ഘട്ടങ്ങളും സമിതി വിലയിരുത്തും