X

രാജ്യത്ത് 50,129 പേര്‍ക്ക് കൂടി കോവിഡ്

ഡല്‍ഹി: രാജ്യത്ത് പുതുതായി 50,129പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.578പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 78,64,811 ആയി. 1,18,534പേരാണ് ഇതുവരെ മരിച്ചത്. 6,68,154പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 70,78,123പേര്‍ ഇതുവരെ രോഗമുക്തരായി.

62,077പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രി വിട്ടത്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്.

Test User: