X
    Categories: indiaNews

രാജ്യത്തെ കോവിഡ് വ്യാപനം എന്ന് നിയന്ത്രിക്കാനാകും? ; വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍ ഇങ്ങനെ

ഡല്‍ഹി: രാജ്യം ഉയര്‍ന്ന കൊറോണ നിരക്ക് സെപ്തംബറില്‍ പിന്നിട്ടെന്നും രോഗബാധിതരുടെ എണ്ണം 1.06 കോടി വരെ എത്താമെന്നും വിദഗ്ധ സമിതി വിലയിരുത്തി. രാജ്യത്തെ കോവിഡ് വ്യാപനം 2021 ഫെബ്രുവരി അവസാനത്തോടെ നിയന്ത്രിക്കാനാകുമെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഫെബ്രുവരിയോടെ രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം കുറയുമെന്നാണ് സൂചന.

മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമായിരുന്നെന്നും ഇവ പാലിക്കാതിരിക്കുന്നത് വൈറസ് വ്യാപനം കൂടാന്‍ ഇടയാക്കുമെന്നും സമിതി വിലയിരുത്തി. പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതും രോഗമുക്തി നിരക്കില്‍ ഉണ്ടാകുന്ന വര്‍ധനവും പ്രതീക്ഷയേകുന്നതായി സമിതി ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ഏകദേശം 75 ലക്ഷത്തോളം കോവിഡ് കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 26 ലക്ഷം കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. രാജ്യത്തെ ജനസംഘ്യയുടെ 30 ശതമാനം ആളുകളിലും ആന്റീബോഡി സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ ഒരു മാസം കൊണ്ടുതന്നെ 26 ലക്ഷം കേസുകള്‍ ഉണ്ടാകാമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി.

Test User: