ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 60 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 1,14,460 പേരാണ് ഇന്നലെ വൈറസ് ബാധിതര്‍. 1,89,232 പേര്‍ രോഗമുക്തി നേടി. 2677 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത്.
ഇതുവരെ 2,88,09,339 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,69,84,781 പേര്‍ രോഗമുക്തി നേടി. 3,46,759 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 14,77,799.
ജൂണ്‍ 5 വരെ 36,47,46,522 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.