X

രാജ്യത്ത് പുതുതായി 51,667 പേര്‍ക്ക് കൂടി കോവിഡ്

ഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 60,000ല്‍ താഴെ. ഇന്നലെ 51,667 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,01,34,445 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 1,329 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,93,310 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 64,527 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,91,28,267 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.നിലവില്‍ 6,12,868 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

 

Test User: