ഡല്‍ഹി: രാജ്യത്ത് ഇന്നലെ 50,848 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 68,817 പേര്‍ രോഗമുക്തി നേടി. 1358 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത്.
ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും അരലക്ഷം കടക്കുന്നത്. ഇന്നലെ നാല്‍പ്പത്തി മൂവായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,00,28,709 ആയി. ഇതില്‍ 2,89,94,855 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് മരണം3,90,660.
നിലവില്‍ 6,43,194 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.