X

ഭീതിയിലാഴ്ത്തി കോവിഡ് കേസുകള്‍ ഉയരുന്നു;രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 40,953 പേര്‍ക്ക്

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ വിദഗ്ധര്‍ നേരത്തെ നല്‍കിയിരുന്നു. പിന്നാലെയാണ് ദിവസവും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത്. 188 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. 23,653 പേര്‍ക്കാണ് രോഗ മുക്തി.

ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,15,55,284 ആയി. 1,11,07,332 പേര്‍ക്കാണ് ആകെ രോഗ മുക്തി. നിലവില്‍ 2,88,394 ആക്ടീവ് കേസുകള്‍. 1,59,558 പേരാണ് ഇതുവരെ മരിച്ചത്. 4,20,63,392 പേര്‍ക്ക് ഇതുവരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തി.

 

Test User: