X
    Categories: indiaNews

ഒരാഴ്ചയായി കോവിഡ് കേസുകള്‍ ഇല്ലാതെ രാജ്യത്തെ 180 ജില്ലകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ 180 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. കഴിഞ്ഞ 21 ദിവസത്തിനിടെ 54 ജില്ലകളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
18 ജില്ലകളില്‍ രണ്ടാഴ്ചയായും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം രാജ്യത്തെ 37.23 ലക്ഷം സജീവ കേസുകളില്‍ 8068 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് 12 സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പറയുന്ന. 6.57 ലക്ഷം സജീവ കേസുകളുള്ള മഹാരാഷ്ട്രയാണ് സജീവ കേസുകളുടെ കാര്യത്തില്‍ മുന്നില്‍ കര്‍ണാടക 5,36,661, കേരളം 4,02,997, യു.പി 2,54,118, രാജസ്ഥാന്‍ 1,99,147 സജീവ കേസുകളുമാണുള്ളത്.
ഇതിനു പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, ചത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ഹരിയാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് സജീവ കേസുകള്‍ കൂടുതലായുള്ളത്. രോഗ മുക്തി നിരക്കില്‍ 72 ശതമാനം കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് ഇതുവരെ 30 കോടിയിലധികം പരിശോധനകളാണ് നടത്തിയത്. രാജ്യത്തെ മൊത്തം പോസിറ്റിവിറ്റി നിരക്ക് 7.29 ശതമാനമാണ്.

Test User: