X
    Categories: Health

സൂക്ഷിക്കുക!, മലിനജലത്തിലെ കൊറോണ വൈറസും രോഗപകര്‍ച്ചയുണ്ടാകാം

കൊറോണ വൈറസ് അടങ്ങിയ മലിനജലത്തിനും രോഗം പടര്‍ത്താന്‍ സാധിക്കുമെന്ന് ഗവേഷണഫലം. വൈറസുകളെ ഇല്ലാതാക്കുന്നതിന് മാലിന്യ സംസ്‌കരണ പ്ലാന്റുകളില്‍ മലിനജലം അധിക ശുദ്ധീകരണത്തിനു വിധേയമാക്കണമെന്നും നേച്ചര്‍ സസ്‌റ്റൈനബിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനഫലം ചൂണ്ടിക്കാട്ടി.

35 ഗവേഷകരുടെ രാജ്യാന്തര കൂട്ടായ്മയാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. കൊറോണ വൈറസ് അടങ്ങിയ മലിനജലം നദികളിലേക്കും പുഴകളിലേക്കും എത്തുന്നത് കോവിഡ് പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം പറയുന്നു. എന്നാല്‍ മലിനജലത്തില്‍ ഒരാളെ രോഗിയാക്കാന്‍ തക്ക വണ്ണമുള്ള വൈറസ് സാന്നിധ്യം ഉണ്ടോ എന്നതു സംബന്ധിച്ച് ഇനിയും പഠനം വേണം. മാലിന്യം കലര്‍ന്ന വെള്ളം ജലസേചനത്തിനായി ഉപയോഗിക്കുന്നതും പകര്‍ച്ചവ്യാധി ഭീഷണിയുയര്‍ത്തുന്നതായി പഠനം പറയുന്നു.

സാമ്പ്രദായിക മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ കൊറോണ വൈറസുകളെ മലിനജലത്തില്‍നിന്ന് ഭാഗികമായേ നീക്കം ചെയ്യുന്നുള്ളൂ. വൈറസുകളെ നീക്കം ചെയ്യാന്‍ സാധിക്കുന്ന മൈക്രോ, അള്‍ട്രാ ഫില്‍റ്ററേഷന്‍ പാളികള്‍ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലുണ്ടാകണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു.ഒരു പ്രദേശത്തെ കോവിഡ് ബാധ നിരീക്ഷിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും മലിനജലം ഉപയോഗപ്പെടുത്താമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Test User: