X

ആന്റിജന്‍ പരിശോധന വീട്ടില്‍ നടത്താം : ഐ സി എം ആര്‍ മാര്‍ഗ്ഗരേഖ പുറത്തിറങ്ങി

ന്യൂഡല്‍ഹി: ആന്റിജന്‍ പരിശോധന വീടുകളില്‍ നടത്താന്‍ ഐ സി എം ആര്‍ അനുമതി നല്‍കി. റാപ്പിഡ് ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിച്ച് ആയിരിക്കണം പരിശോധന അടുത്തുതന്നെ ഇത്തരം കിറ്റുകള്‍ പൊതു വിപണിയിലെത്തും. കോവിഡ് രോഗികള്‍ക്കും സമ്പര്‍ക്കത്തില്‍ ആയവര്‍ക്കും ഇത്തരം കിറ്റുകള്‍ ഉപയോഗിച്ചുകൊണ്ട് നേരിട്ട് പരിശോധന നടത്താം. പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ കോവിഡ് രോഗികളായി പരിഗണിക്കും. നെഗറ്റീവ് ആകുന്നവര്‍ ആര്‍ ട്ടി പി സി ആര്‍ പരിശോധന വീണ്ടും ചെയ്യണം. ഇത്തരം പുതിയ രീതികള്‍ നിലവില്‍ വരുന്നതോടെ ആശുപത്രികളിലും ലാബുകളിലും തിരക്കു കുറയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്

 

Test User: