X
    Categories: Health

കൊറോണ വൈറസിന്റെ ഹൈ പവര്‍ മൈക്രോസ്‌കോപിക് ദൃശ്യങ്ങള്‍ പുറത്തുവിട്ടു

കൊറോണ വൈറസിന്റെ ഹൈ പവര്‍ മൈക്രോസ്‌കോപിക് ദൃശ്യങ്ങള്‍ ഇതാദ്യമായി ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടു. നോര്‍ത്ത് കരോലിന സര്‍വകലാശാല ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരാണ് ഹൈ പവര്‍ സ്‌കാനിങ്ങ് ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിയിലൂടെ ലാബില്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ലാബില്‍ സൃഷ്ടിച്ച ശ്വാസകോശ നാള കോശങ്ങളിലേക്ക് നോവല്‍ കൊറോണ വൈറസ് കുത്തിവച്ച ശേഷം അവയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ 96 മണിക്കൂര്‍ നിരീക്ഷിച്ചാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ശ്വാസകോശ കോശങ്ങളില്‍ വൈറസിന്റെ തീവ്ര വ്യാപനവും അതിന്റെ വേഗവും അടയാളപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങള്‍.

ദ്രുതഗതിയില്‍ വൈറസ് പരക്കുന്നതാണ് ശ്വാസകോശത്തിന് പുറമേ മറ്റ് അവയവങ്ങളെയും കോവിഡ് ബാധിക്കാന്‍ കാരണമാകുന്നതെന്ന് നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഈ ഹൈ പവര്‍ മൈക്രോസ്‌കോപിക് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്.

Test User: