X
    Categories: indiaNews

കോവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു

ഡല്‍ഹി: കോവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് തീരുമാനം.

കോവിഡ് ഒന്നാം വ്യാപനത്തിന്റെ സമയത്താണ് കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 24 ന് പദ്ധതി അവസാനിപ്പിക്കുന്നതായി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി.

കേന്ദ്ര സര്‍ക്കാരിന്റെ 1. 7 ലക്ഷം കോടി രൂപയുടെ കോവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് പദ്ധതിയെ പ്രഖ്യാപിച്ചിരുന്നു.

Test User: