X

പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഇതു മൂന്നാം തവണയാണ് പ്രിയങ്ക കോവിഡ് ബാധിതയാവുന്നത്. പ്രിയങ്കയെ കൂടാതെ മറ്റ് കോണ്‍ഗ്രസ് നേതാക്കളും കോവിഡ് ബാധിച്ച് നിരീക്ഷണത്തിലാണ്. മനു അഭിഷേക് സിങ്‌വി എം.പി, കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മേധാവി പവന്‍ ഖേര തുടങ്ങിയ നേതാക്കളാണ് കോവിഡ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്.
എല്ലാ നിയന്ത്രണങ്ങളും പാലിച്ച് വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

Chandrika Web: