ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,309 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 15,858 പേര്‍ രോഗമുക്തി നേടുകയും 87 മരണങ്ങള്‍ കൂടി സ്ഥിരീകരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 1,08,80,603 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,05,89,230 പേര്‍ രോഗമുക്തി നേടി. 1,55,447 പേര്‍ക്കാണ് രോഗബാധയെ തുടര്‍ന്ന് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. 1,35,926 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ഇതുവരെ 75,05,010 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 11 വരെ 20,47,89,784 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.