യുറോപ്പില്‍ ഒമിക്രോണ്‍ വകഭേദത്തൊടെ കോവിഡ് മഹാമാരിക്ക് അവസാനം കുറിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ.മാര്‍ച്ച് മാസത്തൊടെ 60 ശതമാനം യൂറോപ്പുകാരെയും ഒമിക്രോണ്‍ ബാധിക്കും,ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലടുക്കും ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഒമിക്രോണ്‍ തരംഗം അവസാനിച്ചു കഴിഞ്ഞാല്‍ കുറച്ചു ആഴ്ചകളും മാസങ്ങളും പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്‌സിന് നന്ദി പറയേണ്ടിവരും. അല്ലെങ്കില്‍ രോഗബാധ മൂലം ആളുകള്‍ക്ക് പ്രതിരോധ ശേഷി കൈവരും. ഈ വര്‍ഷാവസാനത്തോടെ കോവിഡ് തിരികെ വരുന്നതിന് മുമ്പ് ശാന്തമായ ഒരു കാലഘട്ടം ഉണ്ടാകും പക്ഷെ മഹാമാരി തിരികെ വരണമെന്നില്ല ജാഗ്രത തുടരണം മറ്റ് വകഭേദങ്ങള്‍ ഇനിയും വരാം അദ്ദേഹം പറഞ്ഞു.