തിരുവനന്തപുരം: ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജീവനക്കാരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി തുടങ്ങി. അധ്യാപകരെ ഉള്‍പ്പെടെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജീവനക്കാരുടെ വകുപ്പ് തലവന്മാരെ വിവരം അറിയിച്ച ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവരെ കോവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കും.
നിലവില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും വര്‍ക്ക് ഫ്രം ഹോമിലാണ്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.സര്‍ക്കാര്‍ ജീവനക്കാരെ അവര്‍ താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ നോഡല്‍ ഓഫീസര്‍ ചുമതല നല്‍കും. ആദ്യഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാത്രമേ ഇത്തരത്തില്‍ പ്രാദേശികാടിസ്ഥാനത്തില്‍ നിയോഗിക്കു. കോവിഡ് വ്യാപനം കൂടി പരിശോധിച്ച് അധ്യാപകര്‍ ഉള്‍പ്പെടെ മറ്റു സര്‍ക്കാക്കും ഇത്തരത്തില്‍ നിയമനം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കും.നിലവില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുപ്രകാരം കോവിഡ് ഡ്യൂട്ടിയില്‍ ആര്‍ക്കും ഇളവില്ല.