X
    Categories: Health

കോവിഡിന്റെ ഡെല്‍റ്റ വകഭേദം ചിക്കന്‍പോക്‌സ് പോലെ എളുപ്പം പടരുന്നതായി റിപ്പോര്‍ട്ട്

കോവിഡിന്റെ ഡെല്‍റ്റ വകഭേദം ചിക്കന്‍പോക്‌സ് പോലെ എളുപ്പം പടരുന്നതായും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ അണുബാധ ഉണ്ടാക്കുന്നതായും അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഡെല്‍റ്റ വകഭേദം ഒരാളില്‍ നിന്ന് അടുത്തയാളിലേക്ക് എബോളയേക്കാളും ജലദോഷ പനിയേക്കാളും വേഗത്തില്‍ പടരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

വാക്‌സീന്‍ എടുത്തവരിലും എടുക്കാത്തവരിലും ഏതാണ്ട് സമാനമായ വൈറല്‍ ലോഡാണ് ഡെല്‍റ്റ വകഭേദം ഉണ്ടാക്കുന്നതെന്നും സിഡിസി റിപ്പോര്‍ട്ട് സൂചന നല്‍കി. ഡെല്‍റ്റ ബാധിച്ച വാക്‌സീന്‍ എടുത്ത വ്യക്തിക്ക് വാക്‌സീന്‍ എടുക്കാത്ത വ്യക്തിക്ക് സമാനമായ തോതില്‍ മറ്റുള്ളവരിലേക്ക് വൈറസ് പടര്‍ത്താനാകുമെന്നും സിഡിസി നടത്തിയ പഠനത്തില്‍ കണ്ടെത്തി.

വാക്‌സിനേഷന്‍ എടുത്താലും ഇല്ലെങ്കിലും ഡെല്‍റ്റ ബാധിച്ച പ്രായമായവര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടാനും മരണപ്പെടാനുമുള്ള സാധ്യത യുവാക്കളെ അപേക്ഷിച്ച് കൂടുതലാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

Test User: