ജനീവ: യൂറോപ്പില്‍ കോവിഡ് മരണങ്ങള്‍ വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഡിസംബറോട് 2.36 ലക്ഷമായി മരണ സംഖ്യ ഉയരുമെന്നാണ് സംഘടന പറയുന്നത്. യൂറോപ്പില്‍ അണുബാധ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യങ്ങളിലെല്ലാം ഡെല്‍റ്റ വകഭേദം പടര്‍ന്നു.പിടിച്ചതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടാകുന്നത്.
യൂറോപ്പിലെ ദരിദ്ര രാജ്യങ്ങളിലെ സ്ഥിതി കൂടുതല്‍ പരിതാപകരമാണ്. കഴിഞ്ഞയാഴ്ച ഈ മേഖലയിലെ മരണങ്ങളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധിച്ചിട്ടുണ്ട്. യൂറോപ്യന്‍ മേഖലയിലെ പകുതിയോളം പേര്‍ക്ക് പൂര്‍ണ്ണ തോതില്‍ പ്രതിരോധ കുത്തുവെപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ മന്ദഗതിയിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. യൂറോപ്പിലെ ഇടത്തരം വരുമാനമുള്ളതും താഴെ നിലയിലുള്ള രാജ്യങ്ങളിലും വാക്‌സിനേഷന്‍ 6 ശതമാനം മാത്രമാണ് പൂര്‍ണമായ രീതിയില്‍ ആയത്.