X
    Categories: indiaNews

രാജസ്ഥനില്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

 

റായ്പൂര്‍: രാജസ്ഥാനില്‍ കോവിഡ് ബാധിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കൈലാഷ് ത്രിവേദി അന്തരിച്ചു. 65 വയസായിരുന്നു. ഭില്‍വാരയിലെ സഹാറ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ എട്ടു മണിയോടെയായിരുന്നു അന്ത്യം.

ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഗുരുഗ്രാം ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് പരിശോധനയില്‍ പിന്നീട് നെഗറ്റീവായെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിലനിന്നിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.

മൂന്നു തവണ സഹാറയില്‍ നിന്ന് എംഎല്‍എയായി കൈലാഷ് ത്രിവേദി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003ലാണ് ആദ്യമായി വിജയിച്ചത്. 2008ല്‍ പരാജയപ്പെട്ടു. പിന്നീട് 2013ലും 2018ലും തുടര്‍ച്ചയായി സഹാറയില്‍ നിന്ന് വിജയിക്കുകയായിരുന്നു.

web desk 1: