സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കുകളില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നെന്ന് ആരോപിച്ച് ഡോക്ടര്‍മാരുടെ കൂട്ടായ്മ. കണക്ക് കുറച്ചു കാണിക്കുന്നതില്‍ പ്രതിഷേധിച്ച് ജനകീയ പങ്കാളിത്തത്തോടെ ഡോക്ടര്‍മാര്‍ സമാന്തര പട്ടിക പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ കണക്കില്‍ കൊവിഡ് മരണങ്ങള്‍ 218 ആണെങ്കില്‍ യഥാര്‍ത്ഥ മരണനിരക്ക് 365 ആണെന്ന് ഡോക്ടര്‍മാരുടെ പറയുന്നു. ഇതു പ്രകാരം ഡോക്ടര്‍മാരുടെ കണക്കില്‍ നിന്ന് 147 മരണങ്ങള്‍ കുറച്ചാണ് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്.
ലോകാരോഗ്യസംഘടന നിശ്ചയിച്ച മാനദണ്ഡത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്രയും മരണം സര്‍ക്കാര്‍ കണക്കില്‍ നിന്ന് ഒഴിവായതെന്നാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.
കൊവിഡ് ഗുരുതരമായി ബാധിക്കുന്ന മറ്റ് അസുഖങ്ങളുള്ളവരുടെ മരണം പോലും സര്‍ക്കാര്‍ പട്ടികയില്‍ നിന്നൊഴിവാക്കുന്നുവെന്ന വിമര്‍ശനം ശക്തമായിരുന്നു. സര്‍ക്കാര്‍ രീതിയോട് വിയോജിപ്പുള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് പുതിയ പട്ടിക.