വാഷിംഗ്ടണ്‍: കോവിഡിന് കാരണം വിവാഹപൂര്‍വ്വ ലൈംഗിക ബന്ധമെന്ന് ആരോപിച്ച പാസ്റ്റര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇര്‍വിന്‍ ബാക്സ്റ്റര്‍ ജൂനിയര്‍ ആണ് മരിച്ചത്. 75കാരനായ ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി കോവിഡിനെ തുടര്‍ന്ന ചികിത്സയിലായിരുന്നു. ട്രംപ് അനുകൂലിയായിരുന്നു ഇര്‍വിന്‍.
എന്റ് ഒഫ് ദ ഏജ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. നോര്‍ത്ത് അമേരിക്കയില്‍ 10 കോടിയോളം ആളുകളിലേക്ക് ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എത്തുന്നുണ്ടെന്നാണ് കരുതുന്നത്. ദൈവത്തിന്റെ ശിക്ഷയാണ് കോവിഡ് എന്നായിരുന്നു ലോകം കോവിഡിനോട് പൊരുതുമ്പോള്‍ പാസ്റ്റര്‍ പ്രതികരിച്ചിരുന്നത്.
അമേരിക്കയില്‍ 75 ലക്ഷം ദമ്പതികള്‍ അവിവാഹിതരാണ്. ഇതിന്റെ അര്‍ത്ഥം 1.5 കോടി പേര്‍ അവിവാഹ പൂര്‍വ്വ ബന്ധം തുടരുന്നുവെന്നാണ്. അമേരിക്കയില്‍ അഞ്ച് ശതമാനം പേര്‍ മാത്രമാണ് വിവാഹസമയത്ത് കന്യകരായി തുടരുന്നത്. കോവിഡ് ഇതിനെതിരെയുള്ള ദൃഷ്ടാന്തമായിരിക്കും. ഇത് തെറ്റില്‍ നിന്ന് ഉണരാനുള്ള വിളിയാണെന്നും കോവിഡുമായി ബന്ധപ്പെട്ട പ്രഭാഷണത്തില്‍ പാസ്റ്റര്‍ പറഞ്ഞിരുന്നു.