മലപ്പുറം: വാഴക്കാട് പഞ്ചായത്തില്‍ മാതാപിതാക്കളും മകനുമുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ചെറുവായൂര്‍ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമര്‍, ലീല എന്നിവരുമാണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28 നാണ് കൊവിഡ് ചികിത്സയിരിക്കെ ലിമേഷ് മരിച്ചത്. ഏപ്രില്‍ 30 ന് കൊവിഡ് ചികിത്സയിലിരിക്കുമ്പോഴാണ് അച്ഛന്‍ രാമര്‍ മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച അമ്മ ലീല ഇന്നലെയും മരണത്തിന് കീഴടങ്ങി. ഓട്ടോ ഡ്രൈവറായിരുന്നു ലിമേശ്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല.