X

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇന്നു മാത്രം 13 മരണം

പത്തനംതിട്ട: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി മാധവന്‍ രാഘവന്‍ നായര്‍ (82) ആണ് മരിച്ചത്. പത്തനംതിട്ടയില്‍ ഇന്ന് രണ്ട് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ന് മാത്രം കൊവിഡ് രോഗബാധിതരായി മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. തിരുവനന്തപുരം ജില്ലയില്‍ നാല് പേരും കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും പത്തനംതിട്ടയില്‍ രണ്ടുപേരും തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഒരോരുത്തരുമാണ് രോഗബാധിതരായി മരിച്ചത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ഉള്‍പ്പടെ നാല് പേര്‍ തിരുവനന്തപുരത്ത് മാത്രം മരിച്ചു. സെന്‍ട്രല്‍ ജയിലിലെ വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. 72 വയസ്സായിരുന്നു. കടുത്ത ആസ്മ രോഗിയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങളോടെ 11നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. ജയിലില്‍ ആദ്യം രോഗബാധയുണ്ടായതും ഇദ്ദേഹത്തിനായിരുന്നു.

 

web desk 1: