കോഴിക്കോട്: കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി സംസ്ഥാനത്ത് മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മരിച്ച മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
സംസ്ഥാനത്തെ മൊത്തം 182 മരണങ്ങളില്‍ 106ഉം ആഗസ്ത് മാസത്തിലെ 19 ദിവസത്തിനുള്ളില്‍. അതായത് 58 ശതമാനം മരണവും ഈ മാസം തന്നെ. ഒഴിവാക്കിയ 60 മരണങ്ങള്‍ വേറെയുമുണ്ട്. 26,618 പുതിയ രോഗികളുണ്ടായതും ഈ 19 ദിവസങ്ങള്‍ക്കിടെയാണ്. മൊത്തം രോഗികളുടെ എണ്ണം ആഗസ്തില്‍ തന്നെ ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.