ഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തിലെത്തി. പ്രതിദിന കണക്കില്‍ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം കൂടുതലായി തന്നെ തുടരുന്നു. 24 മണിക്കൂറിനിടെ 50,129 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 62,077 പേര്‍രോഗമുക്തി നേടി. 578 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 79 ലക്ഷത്തിലേക്ക് അടുക്കുകയാണ്.
10,89,301 പേരാണ് കഴിഞ്ഞ 15 ദിവസത്തിനിടയില്‍ രോഗമുക്തി നേടിയത്. ആകെ രോഗികളുടെ എണ്ണം 78,64,811 ആയി.
മരണസംഖ്യ 1,18,534 ആയി ഉര്‍ന്നു. 6,68,154 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തുടര്‍ച്ചയായ രണ്ടാം ദിവസവും മഹാരാഷ്ട്രയെക്കാള്‍ കൂടുതല്‍ പ്രതിദിന കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ അയ്യായിരത്തില്‍ താഴെയായിരുന്നു കഴിഞ്ഞദിവസത്തെ കേസുകള്‍. അതേസമയം ഡല്‍ഹിയില്‍ വീണ്ടും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട് .കഴിഞ്ഞ 24 മണിക്കൂറിനിടെ 11,40,905 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.