ഭാരത് ബയോടെക് നിര്‍മ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന കോറോണ വാക്‌സിന്റെ വില നിശ്ചയിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 325 രൂപയാണ് വാക്‌സിന് വില. സ്വകാര്യ മേഖലയില്‍ വില 800 രൂപയാണ് വിലയിട്ടിരുക്കുന്നതെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഇതില്‍ ഇനി 5 ശതമാനം ജി.എസ്.ടി കൂടി അതികമായിവരും.
ഇതിനെല്ലാം പുറമെ സ്വകാര്യ ആശുപത്രികളില്‍ 150 രൂപ സര്‍വ്വീസ് ചാര്‍ജ്കൂടി നല്‍കേണ്ടിവരുമ്പോള്‍ ആയിരം രൂപയോളം ഒരു ഡോസിന് നല്‍കണം. കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ വാക്‌സിന്‍ കോവിന് ആപ്പിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകും.
ജനുവരി നാലാമത്തെ ആഴ്ച്ചയോടുകൂടി ഇന്‍കോ വാക് എന്ന വാക്‌സിന്‍ വിപണിയിലെത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. നിലവിലെ തീരുമാനമനുസരിച്ച് കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നീ തുടങ്ങിയ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 18 വയസ്സ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയിട്ടാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ കൊടുക്കുന്നത്.