X

പൊതുസ്ഥലത്ത് കുട്ടികളെ കണ്ടാല്‍ 2000 രൂപ പിഴ; രക്ഷിതാക്കള്‍ക്കെതിരെ നടപടി

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും ഇനി പൊതുസ്ഥലത്ത് കൊണ്ടു വന്നാല്‍ പിഴ നല്‍കേണ്ടി വരും. പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിനു മുകളിലുള്ളവര്‍ക്കുമാണ് പൊതുസ്ഥലത്ത് വിലക്കേര്‍പെടുത്തിയത്. ഇത് ലംഘിക്കുന്നവര്‍ക്ക് 2000 രൂപ പിഴ നല്‍കേണ്ടി വരും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

10 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 2000 രൂപ പിഴ ഈടാക്കും. ഇതിനായി പൊലീസ് പരിശോധന കര്‍ശനമാക്കി. എന്നാല്‍, ചികിത്സാ ആവശ്യങ്ങള്‍ക്ക് വരുന്നതിനു തടസമില്ല. ആളുകള്‍ കൂടുതല്‍ എത്താന്‍ സാധ്യതയുള്ള വായു സഞ്ചാരം കുറഞ്ഞ കെട്ടിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.

web desk 1: