X

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്. 59,03,933 പേര്‍ക്ക് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 93,379 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 9,60,969 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. രോഗമുക്തി നേടിയവര്‍ 48,49,585 പേരായി. 8214 ആണ് രോഗമുക്തി നിരക്ക്. നിലവില്‍ 1.58 ശതമാനമാണ് മരണനിരക്ക്.

24 മണിക്കൂറിനിടെ 85,362 പോസിറ്റീവ് കേസുകളും 1089 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, രോഗമുക്തി നിരക്ക് 82 ശതമാനം കടന്നത് ആശ്വാസമായി. ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ബാബുലാല്‍ മാറണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ 13,41,535 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. ആകെ ഏഴ് കോടിയിലധികം സാമ്പിളുകള്‍ ഇതുവരെ രാജ്യത്ത് പരിശോധിച്ചു. കൊവിഡിനെ കൂടാതെ ഡെങ്കിയും ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

web desk 1: