രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; 841 പുതിയ കേസുകള്‍, മൂന്ന് മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളം, കര്‍ണാടക ,ബിഹാര്‍ എന്നിവിടങ്ങളിലാണ് ഓരോ കൊവിഡ് മരണം വീതം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 841 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 227 ദിവസങ്ങള്‍ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 4309 ആയി ഉയര്‍ന്നു. കൊവിഡ് വകഭേദമായ ജെ.എന്‍.വണ്‍ കേസുകളിടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധന ഉണ്ടായി. ഡിസംബര്‍ 28 വരെ 145 ജെ.എന്‍.വണ്‍ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശം. അസുഖമുള്ള മുതിര്‍ന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും പൊതുഇടങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നുണ്ട്.

 

webdesk13:
whatsapp
line