X
    Categories: indiaNews

ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും പരിഗണനയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എല്ലാ മുതിര്‍ന്നവര്‍ക്കും നല്‍കുന്നത് പരിഗണനയില്‍. മറ്റു ചില രാജ്യങ്ങളില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ചില വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസെടുക്കേണ്ടത് അനിവാര്യമാണ്.

നിലവില്‍ കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കും മാത്രമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കിയാലും ഈ വിഭാഗത്തിനു മാത്രമേ ബൂസ്റ്റര്‍ ഡോസ് ലഭിക്കൂ. മറ്റ് മുതിര്‍ന്നവര്‍ക്ക് സൌജന്യമായി ബൂസ്റ്റര്‍ ഡോസ് നല്‍കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Chandrika Web: