കോവിഡ് , ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തെയും ബാധിക്കും. ഹൃദയ കോശങ്ങളെയും പേശികളെയും നശിപ്പിക്കുന്നതോടൊപ്പം കോശങ്ങളെ കൂട്ടമായും ഇല്ലാതാക്കാന്‍ വൈറസിനു കഴിയുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.
കോവിഡ് രോഗികളില്‍ സംഭവിച്ച ഹൃദയ തകരാറുകള്‍, ഇന്‍ഫ്‌ളമേഷന്‍ മൂലമല്ല, മറിച്ച് വൈറസ് മൂലമുള്ള അണുബാധയുടെ റിയാക്ഷന്‍ മൂലമാണെന്നും പുതിയ പഠനം പറയുന്നു. ആരോഗ്യമുള്ള ആളുകളില്‍ പോലും ഹൃദയത്തകരാറിന് കോവിഡ് കാരണമാകും. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കണക്ക് പരിശോധിച്ചപ്പോഴും ഹൃദയ തകരാറ് ഉള്ളവരില്‍ മരണ നിരക്ക് കൂടുതലാണെന്നു കണ്ടു.
കോവിഡ് ബാധിച്ച ശേഷം മത്സരങ്ങളില്‍ തിരിച്ചു വന്ന ചില കായിക താരങ്ങള്‍ക്കു ഹൃദയത്തില്‍ തഴമ്പ് ഉണ്ടായതായും പഠനം പറയുന്നു. ഈ തഴമ്പ് അഥവാ വടുക്കള്‍ ഉണ്ടാകാനുള്ള കാരണം ഇന്‍ഫ്‌ളമേഷന്‍ മൂലമാണോ അതോ വൈറസ് മൂലമുണ്ടായ ഇന്‍ഫ്‌ളമേഷനാണോ എന്ന് ഗവേഷകര്‍ പരിശോധിച്ചു.
ഇന്‍ഫ്‌ളുവന്‍സ പോലുള്ള മറ്റ് വൈറസുകളെപ്പോലെയല്ല കൊറോണ വൈറസ് ഹൃദയത്തെ ബാധിക്കുന്നത്. രോഗപ്രതിരോധ സംവിധാനത്തെയാകെ ഇതു ബാധിക്കുന്നു. അതുകൊണ്ടുതന്നെ കോവിഡ് ഭേദമായാലും ഹൃദയത്തകരാറ് മാസങ്ങളോളം തുടരാന്‍ കാരണമാകുമെന്നും കോറി ലാവിന്റെ നേതൃത്വത്തില്‍ നടത്തിയ ന്യൂസ് അറ്റ്‌ലസില്‍ റിപ്പോര്‍ട്ട് ചെയ്ത പഠനം പറയുന്നു.