കോഴിക്കോട്: കോവിഡ് 19 നെ നേരിടുന്നതിന് ശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ശരിയായ ഭക്ഷണ ശീലങ്ങളും സ്വീകരിക്കണമെന്ന് കോഴിക്കോട് മെഡിക്കല്‍ റിട്ടയേഡ് പ്രൊഫസര്‍ ഡോ.പികെ ശശിധരന്‍.എന്തു തരത്തിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ല.വാക്‌സിനെക്കുറിച്ച് മാത്രം ചിന്ത പോരെന്നും ശരീരത്തിന് പ്രതിരോധ ശേഷി കൈവരാന്‍ ശരിയായ ഭക്ഷണം ശീലമാക്കേണ്ടതുണ്ടെന്നും ഫേസ്ബുക്ക് വിഡിയോവിലൂടെ അദ്ദേഹം പറഞ്ഞു.
കാര്‍ബോ ഹൈഡ്രൈറ്റുകളാണ് നമ്മുടെ ഭക്ഷണങ്ങളില്‍ ഏറെ പങ്കും. അരി, ഗോതമ്പ്, മുത്താറി,ചോളം തുടങ്ങിയല ഉദാഹരണം. ഇവ കൂടുതലാവുന്നത് നല്ലതല്ല. കോവിഡിനെ നേരിടാന്‍ ശരീരഭാഗം കൂടുന്നത് അപകടകരമാണ്. എന്നാല്‍ വീട്ടിലിരുന്നത് മൂലം പലരുടെ ശരീരംഭാരം കൂടി എന്നാതണ് യാഥാര്‍ത്ഥ്യം. കൃത്രിമ പാനീയങ്ങളും ജങ്ക് ഫുഡുകളുമെല്ലാം ഒഴിവാക്കേണ്ടതുണ്ട്. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തേണ്ടതുണ്ട്. വിഷം തളിച്ചുവെന്ന് പറഞ്ഞ് പലരും പച്ചക്കറികളെ മാറ്റി നിര്‍ത്താറുണ്ട്. പച്ചക്കറികള്‍ കഴിക്കാതിരിക്കുന്നത് വിഷം തളിച്ചത് കഴിക്കുന്നതിനേക്കാള്‍ അപകടകരമാണ്.ആവശ്യത്തിന് ശരീരത്തില്‍ പച്ചക്കറി എത്തേണ്ടതുണ്ട്.
പയറുവര്‍ഗ്ഗങ്ങള്‍,ഇറച്ചി,മീന്‍,മുട്ട,തുടങ്ങിയ പ്രോട്ടീന്‍ ഭക്ഷണങ്ങളും ശീലമാക്കണം.എല്ലാറ്റിനും ഉപരിയായി വയറു നിറച്ചു കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്. എന്ത് തരത്തിലുള്ള ഭക്ഷണം കഴിക്കണമെന്നതിന് വലിയ പ്രധാന്യമില്ലെന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.ഭക്ഷണശീലങ്ങള്‍ സ്വായത്തമാക്കുകയെന്നതൊക്കെ ദീര്‍ഘകാലം വേണ്ടി വരുന്ന കാര്യമായാണ് പലരും കാണുന്നത്. എന്നാല്‍ കോവിഡ് നമുക്കൊപ്പം കൂടിയിട്ട് മാസങ്ങളായി. ബന്ധപ്പെട്ടവര്‍ അത്തരം കാര്യങ്ങളിലൊന്നും ജനങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നില്ലെന്നും ഡോ.പികെ ശശിധരന്‍ പറഞ്ഞു.