ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 2183 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസത്തെക്കാള്‍ ഇരട്ടി വര്‍ധനായണ് ഇത്.കഴിഞ്ഞ ദിവസം 1150 പേര്‍ക്കായിരുന്നു കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 214 പേരാണ് മരിച്ചത്.അതിന് തൊട്ടുമുന്‍പ് വെറും 4 മരണം മാത്രമാണ് ഉണ്ടായിരുന്നത്.
ഡല്‍ഹിയിലാണ് കോവിഡ് കേസുകള്‍ പ്രധാനമായും ഉയരുന്നത്. 517 പേര്‍ക്കാണ് ഡല്‍ഹിയില്‍ 24 മണീക്കൂറിനിടെ രോഗം ബാധിച്ചത്. കേസുകളുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധന നേരിട്ടപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.33 ശതമാനമായി ഉയര്‍ന്നു.