ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുതിച്ചു ഉയരുമ്പോഴും രാജ്യത്തെ വാക്‌സിന്‍ വിതരണം മന്ദഗതിയിലെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഇതുവരെ
15,89,32,921 പേര്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തു. എന്നാല്‍ ജനസംഖ്യ അനുപാതത്തില്‍
പരിശോധിച്ചാല്‍ കുത്തിവെപ്പിന്റെ എണ്ണം കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.രാജ്യത്തെ ഭൂരിപക്ഷം ജില്ലകളിലും 10 ശതമാനത്തില്‍ താഴെ മാത്രമാണ് കുത്തിവെപ്പ് നടന്നിട്ടുള്ളത്.
പുതുച്ചേരി,മാഹി, ഗുജറാത്തിലെ ജാംനഗര്‍ എന്നിവിടങ്ങളിളാണ് രാജ്യത്ത് ഭേദപ്പെട്ട രീതിയില്‍ വാക്‌സിന്‍ വിതരണം പൂര്‍ത്തിയായിട്ടു ഉള്ളത്. ഇവിടങ്ങളില്‍ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ ബിജാരും അസമിലെ സല്‍മാര ജില്ലയുമാണ് ഇന്ത്യയില്‍ തന്നെ വാക്‌സിന്‍ വിതരണത്തില് ഏറ്റവും പിന്നില്‍ ഉള്ളത്.