മെയ് ഒന്നുമുതല്‍ ഇന്ത്യയിലെ 18 സംസ്ഥാനങ്ങള്‍ക്ക് കോവാക്‌സിന്‍ നേരിട്ട് വിതരണം ചെയ്തു വരുന്നതായി
ഭാരത് ബയോടെക്. ആദ്യ ഘട്ടത്തില്‍ കോവാക്‌സിന്‍ നേരിട്ട് വിതരണം ചെയ്യുന്ന പട്ടികയില്‍ കേരളത്തിന് ഇടം പിടിക്കാനായില്ല. കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് പട്ടിക തയ്യാറാക്കിയതെന്നും വാക്‌സിന്റെ ലഭ്യത അനുസരിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്യുമെന്നും ഭാരത് ബയോടെക് വ്യത്തങ്ങള്‍ അറിയിച്ചു. അസം, ബീഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, ജമ്മു കാശ്മീര്‍,മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ത്രിപുര, ഒഡീഷ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.