X
    Categories: gulfNews

യുഎഇയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; ഇന്ന് 614 പേര്‍ക്ക് രോഗബാധ

ദുബായ്: യുഎഇയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചത് 614 കോവിഡ് കേസുകള്‍. 639 പേര്‍ രോഗമുക്തരായി. മരണമില്ല. വ്യാഴാഴ്ച 68,000 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടെ രാജ്യത്തെ മൊത്തം പരിശോധനകളുടെ എണ്ണം 72 ലക്ഷമായി. ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധ നടത്തിയ രാഷ്ട്രമാണ് യുഎഇ.

9,099 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. മരണം 387. ബുധനാഴ്ച 735 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 538 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 99 ദിവസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കോവിഡ് നിരക്കായിരുന്നു ബുധനാഴ്ചയിലേത്.

മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം രണ്ടാംഘട്ട വ്യാപനത്തിലേക്ക് നീങ്ങുമെന്ന് ഈയിടെ ആരോഗ്യവകുപ്പ് മുറിയിപ്പ് നല്‍കിയിരുന്നു. കേസുകള്‍ വര്‍ദ്ധിച്ചു വരു സാഹചര്യത്തില്‍ രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ദുരന്തര നിവാരണ അതോറ്റി വക്താവ് ഡോ. സൈഫ് അല്‍ ദഹേരി വ്യക്തമാക്കി.

Test User: