X

ഇന്ന് കൂടുതല്‍ രോഗികള്‍ കോഴിക്കോട്; വീണ്ടും ശൂന്യമായി മിഠായി തെരുവ്‌-കൂടുതലറിയാം

കോഴിക്കോട്: കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,727 സാമ്പിളുകള്‍ പരിശോധിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1164 രോഗികളുമായി കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ സ്ഥിരീകരണം. തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കോവിഡ് ജാഗ്രത മാനിച്ച് നിരോധനാജ്ഞ നടപ്പാക്കിയതോടെ ജില്ലയില്‍ വിവിധ മേഖലകള്‍ ശൂന്യമായ സ്ഥിതിയാണ്. മധുരവും തുണിത്തരങ്ങളുമെല്ലാം ജനംനിറഞ്ഞ മിഠായി തെരുവും വീണ്ടും ആളോഴിഞ്ഞ് ശൂന്യമായി. എന്നാല്‍, കൊവിഡ് വ്യാപനത്തില്‍ കച്ചവടം കുറഞ്ഞതോടെ ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ചുവടുറപ്പിക്കാന്‍ എസ്എം സ്ട്രീറ്റ് എന്ന ആപ്പിലൂടെ ഓണലൈന്‍ വിപണനത്തിന് ഒരുങ്ങുകയാണ് കോഴിക്കോട്ടെ പൈതൃക തെരുവ്.

കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 1078 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 21 പേര്‍ക്കുമാണ് പോസിറ്റീവായത്. 60 പേരുടെ ഉറവിടം വ്യക്തമല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 435 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9685 ആയി. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 402 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

കോഴിക്കോട് കോര്‍പ്പറേഷന് പുറമെ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ വടകര – 90, ഫറോക്ക് – 43, പെരുമണ്ണ – 33, തലക്കുളത്തൂര്‍ – 32, കൊയിലാണ്ടി – 31, ചേമഞ്ചേരി – 28, കക്കോടി – 27, ഒഞ്ചിയം – 23, ഒളവണ്ണ – 23, കുന്ദമംഗലം – 20, തിക്കോടി – 18, ചേളന്നൂര്‍ – 16, എടച്ചേരി – 14, പെരുവയല്‍ – 14, കൊടുവളളി – 14, ചോറോട് – 13, കായണ്ണ – 12, കടലുണ്ടി – 11, വില്യാപ്പളളി – 11, കൊടിയത്തൂര്‍ – 11, രാമനാട്ടുകര -9, അഴിയൂര്‍ – 9, ചെക്യാട് – 9, ഏറാമല – 8, കിഴക്കോത്ത് – 8, നടുവണ്ണൂര്‍ – 7, മണിയൂര്‍ – 7, കട്ടിപ്പാറ – 6, കുരുവട്ടൂര്‍ – 6, നരിക്കുനി – 5, മുക്കം – 5 എന്നിങ്ങനെയാണ്.

വിദേശത്ത് നിന്ന് എത്തിയ 5 ഫറോക്ക് സ്വദേശികള്‍ക്കാണ് പോസിറ്റീവ് ആയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ കോഴിക്കോട് കോര്‍പ്പറേഷന്‍ – 14 (അതിഥി തൊഴിലാളികള്‍- 10), ചേളന്നൂര്‍- 1, ചേമഞ്ചേരി – 1,നരിപ്പറ്റ – 1, ഒളവണ്ണ – 1, പെരുവയല്‍ – 1, കക്കോടി – 1, വടകര – 1 എന്നീ 21 പേര്‍ക്കും പോസിറ്റീവായി.

ഉറവിടം വ്യക്തമല്ലാത്തവര്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ 12 പേരും വടകര – 7, പയ്യോളി – 5,കക്കോടി – 4, രാമനാട്ടുകര – 3, കടലുണ്ടി – 3, ചെങ്ങോട്ടുകാവ് – 3, കുരുവട്ടൂര്‍ – 2, കൊയിലാണ്ടി – 2, കൊടുവളളി – 2, കൊടിയത്തൂര്‍ – 2, കായണ്ണ – 2, ബാലുശ്ശേരി – 1, ചെക്യാട് – 1, ചേളന്നൂര്‍ – 1, ചേമഞ്ചേരി – 1, ചോറോട് – 1, കുന്ദമംഗലം – 1, മാവൂര്‍ – 1, നരിക്കുനി – 1, പെരുമണ്ണ – 1, തിക്കോടി – 1, തിരുവളളൂര്‍ – 1, വളയം – 1, വാണിമേല്‍ – 1 എന്നിങ്ങനെയാണ് പോസിറ്റീവ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 9685. കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ 249 ആണ്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍ എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് – 325
ഗവ. ജനറല്‍ ആശുപത്രി – 280 ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 123 കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 134 ഫറോക്ക് എഫ്.എല്‍.ടി. സി – 124
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 307
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 106
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 163
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 86
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 107
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 98
• അമൃത എഫ്.എല്‍.ടി.സി. വടകര – 95
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 62
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 82
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 80
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 88
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 59
• എം.ഇ.എസ് കോളേജ്, കക്കോടി – 93
• ഇഖ്ര ഹോസ്പിറ്റല്‍ – 78
• ബി.എം.എച്ച് – 93
• മൈത്ര ഹോസ്പിറ്റല്‍ – 21
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• ഐ.ഐ.എം കുന്ദമംഗലം – 87
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 103
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 24
• എം.എം.സി ഹോസ്പിറ്റല്‍ – 158
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 56
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 9
• മലബാര്‍ ഹോസ്പിറ്റല്‍ – 24
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 0
• റേയ്സ് ഫറോക്ക് – 55
• ഫിംസ് ഹോസ്റ്റല്‍ – 63
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 121
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 174
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 68

വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 5154

മലപ്പുറം – 15, കണ്ണൂര്‍ – 19, ആലപ്പുഴ – 04 , പാലക്കാട് – 03, തൃശൂര്‍ – 03, തിരുവനന്തപുരം – 05, എറണാകുളം- 10, വയനാട് – 01, കാസര്‍കോട്- 01 എന്നിങ്ങനെ 61 കോഴിക്കോട് സ്വദേശികള്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.

chandrika: