X

കോഴിക്കോട് മെഡി. കോളേജില്‍ കോവിഡ് ബാധിച്ച് രണ്ടു മരണം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെയും ഇന്നുമായിട്ടാണ് മരണം.

കോവിഡിന് പുറമെ ഇവര്‍ക്ക് മറ്റു അസുഖങ്ങളുമുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്നലെ സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജിവിതശൈലീ രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. ഒരു ആശുപത്രിയും കോവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

 

webdesk14: