X
    Categories: indiaNews

സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും കോവീഷീല്‍ഡ് ലഭ്യമാക്കും

ഡല്‍ഹി: സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവീഷീല്‍ഡ് വാക്‌സീന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സിഇഒ അദാര്‍ പൂനാവാല. 5 കോടി വാക്‌സീന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഓക്‌സ്ഫഡും അസ്ട്രാസെനകയും സംയുക്തമായി നിര്‍മിച്ച കോവീഷീല്‍ഡ് സുരക്ഷിതവും ഫലപ്രദവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സൗദി ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായും ഞങ്ങള്‍ക്ക് കയ്യൊപ്പുണ്ട്. എന്നാല്‍ ഇപ്പോള്‍ വാക്‌സീന്‍ കയറ്റുമതി നടത്തുന്നില്ല. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം കയറ്റുമതി അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കും. അതോടെ 68 രാജ്യങ്ങളിലേക്ക് വാക്‌സീന്‍ എത്തിക്കാന്‍ സാധിക്കും. സംസ്ഥാനങ്ങള്‍ക്ക് വാക്‌സീന്‍ കൈപ്പറ്റാന്‍ കഴിയുന്നിടത്ത് അത് കമ്പനി എത്തിക്കും’ പൂനാവാല ദേശീയ മാധ്യമത്തോട് പറഞ്ഞു.

എല്ലാവര്‍ക്കും പുതുവര്‍ഷ ആശംസകള്‍ എന്ന് തുടങ്ങുന്ന ഒരു ട്വീറ്റ് പൂനാവാല ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ‘എല്ലാവര്‍ക്കും പുതുവല്‍സര ആശംസകള്‍! വാക്‌സീന്‍ നിര്‍മിക്കുന്നതിനായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നേരിട്ട പ്രയാസങ്ങള്‍ക്കെല്ലാം അവസാനിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ കോവിഡ് വാക്‌സീനായ കോവീഷീല്‍ഡിന് അനുമതി ലഭിച്ചിരിക്കുന്നു. സുരക്ഷിതവും ഫലപ്രദവുമായ വാക്‌സീന്‍ വരും ആഴ്ചകളില്‍ വിതരണം ചെയ്യപ്പെടും’ അദ്ദഹം പറഞ്ഞു.

നിലവില്‍ 4-5 കോടി വാക്‌സീന്‍ ഡോസുകള്‍ നിര്‍മിച്ചിട്ടുണ്ടെന്ന് പൂനാവാല അറിയിച്ചു.

Test User: