ഹജ്ജ് 2025ന് സെപ്തംബര്‍ 23 വരെ ഓണ്‍ലെന്‍ അപേക്ഷ സമര്‍പ്പിച്ച സ്വീകാര്യയോഗ്യമായ എല്ലാ അപേക്ഷകര്‍ക്കും കവര്‍ നമ്പറുകള്‍ അനുവദിച്ചു. മുഖ്യ അപേക്ഷകന്റെ അപേക്ഷയില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ്. ആയും ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും പാസ്‌പോര്‍ട്ട് നമ്പര്‍ എന്‍ട്രി ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാവുന്നതാണ്.
കവര്‍ നമ്പറിന് മുന്നില്‍ 65+ വയസ്സ് വിഭാത്തിന് KLR എന്നും ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും ജനറല്‍ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക. രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കണം. അപേക്ഷ സമര്‍പ്പിച്ച് കവര്‍ നമ്പര്‍ ലഭിക്കാത്തവരുണ്ടെങ്കില്‍ സെപ്തംബര്‍ 30നകം അപേക്ഷാ ഫോമും അനുബന്ധ രേഖകളുമായി ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. അതിന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുതല്ല. ഫോണ്‍: 0483-2710717, 2717572.
ഇതുവരെ 19210 അപേക്ഷകള്‍ ലഭിച്ചു
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെയായി 19,210 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 3812 അപേക്ഷകള്‍ 65+ വയസ്സ് വിഭാഗത്തിലും, 2104 അപേക്ഷകള്‍ ലേഡീസ് വിതൗട്ട് മെഹ്‌റം 45+(പുരുഷ മെഹ്‌റമില്ലാത്തവര്‍) വിഭാഗത്തിലും 13,294 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്.