X
    Categories: indiaNews

കോവാക്സിൻ അനുമതി ഇനിയും വൈകും; കൂടുതൽ വിശദീകരണം തേടി ലോകാരോഗ്യസംഘടന



കോവാക്സിൻ അനുമതി ഇനിയും വൈകും. ഇന്ത്യൻ നിർമിത വാക്സിൻ ആയ കോവാക്സിൻ ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും.

ചൊവ്വാഴ്ച ചേർന്ന ലോകാരോഗ്യ സംഘടനയുടെ യോഗത്തിൽ കോ വാക്സിൻ സംബന്ധിച്ച് ചർച്ച നടത്തിയെങ്കിലും അംഗീകാരത്തിനായി കൂടുതൽ വ്യക്തത വേണമെന്നായിരുന്നു ലോകാരോഗ്യ സംഘടന പറഞ്ഞത്. ഇതിനായി മറ്റു ചില കാര്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട് എന്നും വാക്സിൻ എത്രത്തോളം പ്രതിരോധശേഷിയുണ്ട് എന്ന കാര്യത്തിൽ വ്യക്തത വേണന്നുമാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. നവംബർ മൂന്നിന് ലോകാരോഗ്യ സംഘടന വീണ്ടും യോഗം ചേരും.


കഴിഞ്ഞ ഏപ്രിൽ 19നാണ് അംഗീകാരത്തിനായി ഭാരത് ബയോടെക് ലോകാരോഗ്യസംഘടന സമീപിക്കുന്നത്. ഇന്ത്യയിൽ അടിയന്തര ഘട്ടത്തിന് കോ വാക്സിൻ അനുമതി ഉണ്ടെങ്കിലും മറ്റു രാജ്യങ്ങളിൽ അംഗീകരിക്കാതെ പ്രശ്നം മൂലം നിരവധി വിദേശ യാത്രകളാണ് കോ വാക്സിൻ സ്വീകരിച്ചത് മൂലം മുടങ്ങി കിടക്കുന്നത്.

Test User: