X
    Categories: indiaNews

ഫലപ്രാപ്തിയില്‍ സംശയം; കോവാക്‌സിന്‍ വേണ്ട, കോവിഷീല്‍ഡ് മതിയെന്ന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍

ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായതിന് പിന്നാലെ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ സ്വീകരിക്കാനാവില്ലെന്ന നിലപാടുമായി ഡോക്ടര്‍മാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കോവാക്‌സിന്‍ സ്വീകരിക്കില്ലെന്ന് നിലപാടുമായി രംഗത്തെത്തിയത്.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ത്തന്നെ കോവാക്‌സിന്റെ ഫലപ്രാപ്തിയില്‍ സംശയമുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

നിലവില്‍ ഡല്‍ഹിയിലെ ആറ് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ കോവാക്‌സിന്‍ മാത്രമാണ് പരീക്ഷിക്കുന്നത്. എയിംസ്, സഫ്ദര്‍ജംഗ്, റാം മനോഹര്‍ ലോഹ്യ, കലാവതി സരണ്‍, ബസായ്ദരാപൂരിലെയും രോഹിണിയിലെയും ഇഎസ്‌ഐ ആശുപത്രികള്‍ എന്നിവ. ഡല്‍ഹിയിലെ ശേഷിക്കുന്ന 75 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് വാക്‌സിനുകളാണ് പരീക്ഷിക്കുന്നത്.

 

Test User: