ഭോപ്പാല്‍: രണ്ട് ലക്ഷത്തിലധികം കോവിഡ് വാക്‌സിന്‍ ഡോസുമായി ട്രക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ നാര്‍സിങ്പൂരിലെ കരേലി ബസ് സ്റ്റാന്‍ഡിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. 2,40,000 ഡോസ് കൊവാക്‌സിന്‍ ആണ് ഈ ട്രക്കില്‍ ഉണ്ടായിരുന്നത്.
ട്രക്ക് ഡ്രൈവറേയും സഹായിയും കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ട്രക്കിന്റെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വാക്‌സിന്‍ സുരക്ഷിതമായിരിക്കുമെന്നാണ് നിഗമനം. എട്ട് കോടി രൂപയോളം രൂപ വിലമതിക്കുന്നതാണ് ലോറിയില്‍ കണ്ടെത്തിയ വാക്‌സിന്‍.