ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയില്‍ കോവാക്‌സിനെയും ലോകാരോഗ്യ സംഘടന വിദഗ്ധ സമിതി ഉള്‍പെടുത്തി.
കോവാക്‌സിന്‍ എടുത്തവരുടെ വിദേശയാത്ര ഇതോടെ പരിഹാരമാവുകയാണ്. ഭാരത് ബയോടെക്കാണ് കോവാക്‌സിന്‍ നിര്‍മാതാക്കള്‍.