ഡല്‍ഹി: വ്യത്യസ്ത കോവിഡ് വാക്‌സിനുകള്‍ തമ്മില്‍ ഇടകലര്‍ത്തില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യത്യസ്ത കോവിഡ് വാക്‌സിനുകള്‍ ഇടകലര്‍ത്തിയാല്‍ ഫലപ്രദമാണെന്ന ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുന്നതുവരെ ഇത് സംബന്ധിച്ച് നടപടികളുമായി മുന്നോട്ടുപോകില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു
കോവാക്‌സിനും കോവീഷീല്‍ഡും രണ്ട് ഡോസ് തന്നെ തുടരും. രണ്ട് ഡോസും ഓരേ വാക്‌സിന്‍ നല്‍കുന്ന കാര്യം മാത്രമെ പരിഗണിക്കുന്നുള്ളുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഷീല്‍ഡ് ഒറ്റ ഡോസ് ഫലപ്രദമാണോയെന്ന് കേന്ദ്രം പരിശോധിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അമേരിക്കന്‍ കോവിഡ് പ്രതിരോധ വാക്‌സിനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിലവില്‍ ഒറ്റ ഡോസാണ് നല്‍കുന്നത്. സമാനമായ രീതിയില്‍ കോവിഷീല്‍ഡും ഒറ്റഡോസ് മതിയാകുമോ എന്ന് കേന്ദ്രം പരിശോധിക്കുന്നു എന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതെല്ലാം തള്ളികൊണ്ടാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ തീരുമാനം.