Categories: CultureNewsViews

മുസ്‌ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്

അഖില ഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകം പ്രസിഡണ്ട് ആണ് ഹര്‍ജി നല്‍കിയത്. മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറണമെങ്കില്‍ അവര്‍ ഹര്‍ജിയും ആയി വരട്ടെ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പര്‍ദ്ദ നിരോധിക്കണം എന്ന ഹര്‍ജിയിലെ ആവശ്യവും കോടതി തള്ളി.

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line