തേഞ്ഞിപ്പലം: റീവാല്യുവേഷന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആയിരക്കണക്കിന് രൂപ ഫീസടച്ചാലും നോ ചെയ്ഞ്ച് എന്ന മറുപടിയാണ് പലപ്പോഴും ലഭിക്കാറ്. ഉത്തരക്കടലാസുകള്‍ തിരഞ്ഞിട്ടും കാണാതാകുന്ന സംഭവങ്ങളിലാണ് ഇത്തരം മെമ്മോ സാധാരണ നല്‍കാറ്. ഇതുപോലെ പരീക്ഷ എഴുതിയ പേപ്പറുകള്‍ കാണാതായാല്‍ വീണ്ടും പരീക്ഷ നടത്തി വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന സര്‍വകലാശാല അധികാരികള്‍ക്ക് മുന്നറിയിപ്പെന്നോണം ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ വിദ്യാര്‍ഥിനിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ 1997 ല്‍ ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസ് കാണാതായതില്‍ 50007 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവനുസരിച്ച് സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കെ.ഷീന എന്ന പെണ്‍കുട്ടി 1997 ല്‍ രണ്ടാം വര്‍ഷ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക് സ്‌പേപ്പര്‍ . പുനര്‍ മൂല്യനിര്‍ണയത്തിന് നല്‍കിയെങ്കിലും ഫലം വരാതിരുന്നതിനാല്‍ അന്വേഷിച്ചപ്പോള്‍ പേപ്പര്‍ കാണാനില്ലെന്നായിരുന്നു സര്‍വകലാശാലയുടെ മറുപടി. തുടര്‍ന്ന് വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്കിന് സര്‍വകലാശാലയില്‍ അപേക്ഷ നല്‍കാനും നഷ്ടപരിഹാരം നല്‍കാനും തലശേരി സിവില്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഗ്രേസ് മാര്‍ക്കിന് കഴിയില്ലെന്നു പറഞ്ഞ സര്‍വകലാശാല നഷ്ടപരിഹാരം നല്‍കിയില്ല.
2014 ല്‍ ആറ് ശതമാനം പലിശയടക്കം ഇരുപതിനായിരം രൂപ നഷ്ടപരിഹാരത്തിന് കോടതി ഉത്താവിട്ടു. ഇതും സര്‍വകലാശാല ലംഘിച്ചു. കോടതി വിധി നടപ്പാക്കാന്‍ പരപ്പനങ്ങാടി കോടതിയെ തലശേരി സിവില്‍ കോടതി ചുമതലപ്പെടുത്തി. 2021 ഒക്ടോബറില്‍ സര്‍വകലാശാലയോട് വിധി നടപ്പാക്കാന്‍ സര്‍വകലാശാലക്ക് പരപ്പനങ്ങാടി കോടതി നിര്‍ദേശം നല്‍കി. രണ്ട് കമ്പ്യൂട്ടര്‍, രണ്ട് അലമാര, രണ്ടു മേശ എന്നിവ സര്‍വകലാശാലയില്‍ നിന്ന് ജപ്തി ചെയത് തനിക്ക് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനി ഷീന വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പലിശയടക്കം 50007 രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇത് നടപ്പാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. സര്‍വകലാശാലയുടെ തനത് ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം നല്‍കും. ഈ തുക ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി തിരിച്ചു പിടിക്കാന്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തി.