കോടതി ശിക്ഷിച്ചയാളെ സര്‍ക്കാര്‍ പദവികളില്‍നിന്ന് പുറത്താക്കണമെന്നാണ് ചട്ടം. എന്നാല്‍ എം.പിയുടെയും എം.എല്‍.എയുടെയുംകാര്യത്തില്‍ ഇതെങ്ങനെയാണ്? പെട്ടെന്നൊരു പുറത്താക്കല്‍ പൊതുവെ ഉണ്ടാകാറില്ല. കേസുകളുടെ കെട്ടുകള്‍ തന്നെ ഓരോ ജനപ്രതിനിധിക്കും രാഷ്ട്രീയപ്രവര്‍ത്തകരെന്ന നിലയിലുണ്ടാകും. അതൊക്കെ നേരിട്ട് കോടതിയില്‍നിന്ന് ശിക്ഷ വാങ്ങാതിരിക്കുക എന്നതാണ ്‌രീതി. ഇവിടെ മോദിസര്‍ക്കാര്‍ പക്ഷേ രായ്ക്കുരാമാനം ഒരു ജനപ്രതിനിധിയുടെ പുറത്താക്കല്‍ നടത്തുന്നു. തൊട്ട് അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായ ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസിയുടെ ഡോക്യുമെന്ററി പുറത്തുവന്ന സമയമാണിത്. അതിലെ വിവരങ്ങള്‍ നിഷേധിക്കുന്ന ബി.ജെ.പിക്ക് ഒരു മുസ്‌ലിം എം.പിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കാന്‍ സമയമൊട്ടും വേണ്ടെന്ന് തെളിയിച്ചത് സ്വാഭാവികം.സ്വന്തമായി എം.പിപോയിട്ട് എം.എല്‍.എപോലുമില്ലാത്ത പാര്‍ട്ടിയാണ് 20 കോടി വരുന്ന മുസ്‌ലിംകളുള്‍പ്പെടുന്ന ഇന്ത്യയെ ഭരിക്കുന്നത്. അപ്പോള്‍ എന്ത് കാരണത്താലായാലും പൊടുന്നനെ ലോക്‌സഭാംഗത്വം റദ്ദാക്കുന്നത് സ്വാഭാവികം.
അയോഗ്യനാക്കാനും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും വലിയ സമയമൊന്നും മോദിസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും കൊടുത്തില്ല. പക്ഷേ കോടതിയുടെ അന്തിമ വിധിവരാനിരിക്കെ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തുമെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. കൊച്ചിയിലെ ഹൈക്കോടതിയാണ് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ ശിക്ഷിച്ചത്. അതിനെതിരെ ഇനിയും വിവിധ കോടതികളിലും ബെഞ്ചുകളിലും അപ്പീലിന് പരാതിക്കാരന് അവകാശമുണ്ട്. അതുകൊണ്ടാണ് ഇന്ന് ഹൈക്കോടതിപ്രതിയെ സ്റ്റേ ചെയ്തുകൊണ്ട് ആശ്വാസം നല്‍കിയത്. ഇനി സുപ്രീംകോടതിയില്‍ കേസ് അന്തിമവിധി വരുമ്പോഴെന്താവുമെന്ന ്കാണാനിരിക്കുന്നതേ ഉള്ളൂ. മോദികാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ലോകത്തെ ജനാധിപത്യത്തിന്റെ സ്ഥിതിയെന്താണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. അപരാധികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഒരു ജനപ്രതിനിധി അപ്പീലിനും കുറ്റവിമുക്തമാക്കലിനും സമയമിരിക്കെ അയോഗ്യനാക്കപ്പെടുകയും പകരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നത് എല്ലാത്തിനും റാന്‍മൂളാനായി ചിലര്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ഉണ്ടെന്നതിന് തെളിവാണ്. ഇന്ന് ഫൈസലാണെങ്കില്‍ നാളെ ആരും ഏത് പാര്‍ട്ടിയുമാകാം എന്നതിന് തെളിവാണിത്. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചയാളാണ് ഇങ്ങനെ അയോഗ്യനാക്കപ്പെടുന്നതെന്നത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയുടെ അപായമണിയാണ്.